കൂത്താട്ടുകുളം:തിരുമാറാടി ഗ്രാമപഞ്ചായത്തിലെ മണ്ണത്തൂർ പബ്ലിക് ലൈബ്രറി, കാക്കൂർ ഗ്രാമീണ വായനശാല, തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വടകര എൽ പി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ മണ്ണത്തൂർ അത്താനിക്കൽ, മണ്ണത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് ഖത്തർ ടെക് എം.ഡി. ജെബി. കെ. ജോൺ പുസ്തകങ്ങൾ വിതരണം ചെയ്തു .
കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനും അവരെ വിജയത്തിലേക്ക് നയിക്കുന്നതിനും ഗ്രന്ഥകാരൻ ഡോ.. അമാനുല്ല വടക്കാങ്ങര എഴുതിയ വിജയ മന്ത്രങ്ങൾ ആറു വോളിയം പുസ്തകങ്ങൾ ആണ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി അധ്യക്ഷയായി .
അധ്യാപകരായ എസ്സി .കെ .കെ, സുധീർ എയ്ഞ്ചൽ പൗലോസ് , വിനോദ് ശ്രീധരൻ കാക്കൂർ ഗ്രാമീണ വായനശാല സെക്രട്ടറി വർഗീസ് മാണി , മണ്ണത്തൂർ ലൈബ്രറി സെക്രട്ടറി കുര്യാക്കോസ് പി .വി. എന്നിവർ സംസാരിച്ചു
ഫോട്ടോ:ഖത്തർ ടെക് എം.ഡി. ജെബി. കെ. ജോൺ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു
Comments
0 comment