കിഴക്കേക്കര ആശ്രമം റോഡിൻ്റെ ശോച്യാവസ്ഥ: പരിഹാരത്തിനായി സിപിഐഎം ലോക്കൽ കമ്മറ്റി അസി.എഞ്ചിനീയറെ തടഞ്ഞു
പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇത് വരെ റോഡ്പണിയിൽ ശാശ്വതമായപരിഹാരം ഉണ്ടായിട്ടില്ല.താത്ക്കാലികമായി കുഴികളടച്ച് കണ്ണിൽ പൊടിയിടുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.ഈ റോഡിന് പണം അനുവദിച്ചിട്ടുള്ളതായിരണ്ടുവർഷം മുമ്പേ തന്നെ എംഎൽഎ പ്രഖ്യാപിച്ചതാണ്.പക്ഷേ,പ്രഖ്യാപനം പതിവുപോലെഫ്ലക്സ് ബോർഡിൽ മാത്രം ഒതുങ്ങി പോയിയെന്നു മാത്രം.മിക്കവാറും നഗരത്തിൽ ഗതാഗത കുരുക്ക്ഉണ്ടാവുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ചാലിക്കടവ് പാലംവഴി കിഴക്കേക്കര ആശ്രമം റോഡിലൂടെയാണ്.500 ലധികം കുട്ടികൾ പഠിക്കുന്നകിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിലേക്കുംരണ്ട് ആശുപത്രികളിലേക്കും ഉള്ളപ്രധാന റോഡുകളിൽ ഒന്നാണിത്. ഇത് ഇത്രയും കാലതാമസം വരുത്താതെറോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എംഎൽഎഅടക്കമുള്ള ജനപ്രതിനിധികൾ ഇടപെടുന്നില്ലയെന്നുംറോഡിലെ കുഴികൾ അടക്കുന്നതിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്സിപിഐഎം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റൻറ്എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞുവച്ചു..തുടർന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെസ്ഥലത്ത് വരുത്തി റോഡിൻ്റെ ശോചനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തി.അടിയന്തരമായിറോഡിലെ കുഴികൾ അടച്ച്ശാശ്വത പരിഹാരം കാണുമെന്ന്
പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർഉറപ്പു നൽകിയതിനെ തുടർന്നാണ് സമരംഅവസാനിപ്പിച്ചത്.സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായസജി ജോർജ്, സി കെ സോമൻ,ലോക്കൽ സെക്രട്ടറി പി എം ഇബ്രാഹിം,മുൻസിപ്പൽ കൗൺസിലർമാരായകെ ജി അനിൽകുമാർ, വി.എ ജാഫർ സാദിഖ്, എൻ ജി ലാലു, എം യു ബിനുമോൻ,ബ്രാഞ്ച് സെക്രട്ടറിമാരായ പി വി ലിനേഷ്,സി എസ് നിസാർ തുടങ്ങിയവർ സംബന്ധിച്ചു.
Comments
0 comment