കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ നിർമ്മാണം , പോസ്റ്റ്നേറ്റൽ വാർഡ് നിർമ്മാണം(കുഞ്ഞ് ജനിച്ചയുടനെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വൈദ്യസഹായം നൽകുന്ന ആശുപത്രിയിലെ വാർഡ്) , ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങൾക്കും ആവശ്യമായ ഫയർ പ്രൊട്ടക്ഷൻ സംവിധാനം സ്ഥാപിക്കൽ ,രോഗികളുടെ ആവശ്യങ്ങൾക്കായി രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കൽ,400 കെ വി എ കപ്പാസിറ്റിയുള്ള ഇലക്ട്രിക് സബ് സ്റ്റേഷൻ സ്ഥാപിക്കൽ , ആശുപത്രിയിലേക്കാവശ്യമായ ജല വിതരണത്തിനും , മലിന ജല നിർമ്മാർജ്ജനത്തിനുള്ള സംവിധാനം ഒരുക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികളാണ് 11.15 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. കോതമംഗലം താലൂക്ക് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും നിർമ്മാണ ജോലികൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ
Comments
0 comment