
മൂവാറ്റുപുഴ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പ്രഥമ ബാച്ചിൽ ഏഴാം റാങ്ക് നേടി കോഴിക്കോട് ജില്ല ഡെപ്യൂട്ടി കളക്ടറായി നിയമിതയാകുന്ന മുവാറ്റുപുഴ ആരക്കുഴ സ്വദേശിനി ഡോക്ടർ ശീതൾ ജി മോഹന് ആരക്കുഴ മേഖലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഫെബിൻ പി മൂസ കൈമാറി.
ആരക്കുഴ മേമടങ്ങ് തെക്കേടത്ത് പുത്തൻപുരക്കൽ റിട്ടേർഡ് അധ്യാപകരായ മോഹനൻ,ഗീത ദമ്പതികളുടെ മകളാണ് ഡോക്ടർ ശീതൾ മോഹൻ. ഭർത്താവ് അനീഷ് ഫെഡറൽ ബാങ്ക് ജീവനക്കാരനാണ്.
ഡിവൈഎഫ്ഐ ആരാക്കഴ മേഖല സെക്രട്ടറി അഖിൽ പി എം , മേഖലാ പ്രസിഡന്റ് വിഷ്ണു വാസുു , മേഖലാ കമ്മിറ്റി അംഗം ശിവപ്രസാദ് , സിപിഐഎം മേമടങ്ങ് ബ്രാഞ്ച് സെക്രട്ടറി ബെന്നി വർഗീസ് , ബാബു പോൾ, മനോജ് എന്നിവർ പങ്കെടുത്തു
Comments
0 comment