കോതമംഗലം ഉപജില്ലാ സ്കൂൾ പ്രവേശനോൽസവം ചെറുവട്ടൂർ ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ റഷിദാ സലിം അദ്ധ്യക്ഷത വഹിച്ചു.എച്ച് എം ടി എൻ സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു. ഡി ഇ ഒ ടി വി മധുസൂധനൻ നവാഗതർക്കുള്ള പഠനോപകരണം വിതരണം നടത്തി. വാർഡ് മെമ്പർ വൃന്ദ മനോജ്,പി ടി എ പ്രസിഡൻ്റ് പി എ ഷാഹുൽ,എ ഇ ഒ ഇൻചാർജ് റീന ,മുൻ എ ഇ ഒ മനോശാന്തി,ബി പി സി ഇൻചാർജ് ഷിൻസ്,ഇരമല്ലൂർ ലൈബ്രറി പ്രസിഡൻ്റ് സുഭാഷ് ചന്ദ്രൻ, പി റ്റി എ അംഗങ്ങളായ സുബൈർ പി എ, സോംജി ഇരമല്ലൂർ,റംല ഇബ്രാഹിം, ശ്രീജിത്ത് ഒറ്റുമാലി, കുഞ്ഞുമുഹമ്മദ്,ഷിബി ബഷീർ,ഉമ ഗോപിനാഥ് എന്നിവരും അദ്ധ്യാപകരായ പി ബി ജലാലുദ്ദീൻ, റെമിൽ കെ എം , അനിഷ് എ എസ് , മുഹമ്മദ് സി എ, സാലിഹ ടി എ , രസ്ന,ശ്രുതി എന്നിവർ പങ്കെടുത്തു.
Comments
0 comment