കഴിഞ്ഞ ഒരു മാസത്തിലേറെയായി പത്രമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ഈ വിഷയത്തിൽ കൊമേഴ്സ് സെൽഫിനാൻസിംഗ് ഡിപ്പാർട്ട്മെൻറ് അന്വേഷണംനടത്തുകയും,നിജസ്ഥിതി ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ വി തോമസ്,കോളേജ് ബർസാർ , അഡ്മിനിസ്ട്രേറ്റർ,ഡിപ്പാർട്ട്മെൻറ് മേധാവി, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം സംഘടിപ്പിച്ചു. നഗരസഭാ പന്ത്രണ്ടാം വാർഡിലെ ഉയർന്ന പ്രദേശമായ കുന്നപ്പള്ളി മലയിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നതാണ് കാരണം. വർഷകാലത്ത് പോലും കുടിക്കാൻ വെള്ളമില്ലാതെ കുപ്പിവെള്ളത്തെ ആശ്രയിച്ച് ജീവിതത്തോട് മല്ലടിക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് സസ്റ്റൈനബിൾ ഡെവലപ്മെൻറ് ഗോളിന്റെ ഭാഗമായി ദാഹജലം എത്തിച്ചു നൽകി.എന്നാൽ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമാണെന്നും ഈ പ്രശ്നത്തിന് ഉചിതമായ പ്രതിവിധി കണ്ടെത്തി കുന്നപ്പള്ളി മലയിലെ അഞ്ച് കുടുംബങ്ങളെ ചേർത്തുനിർത്തണം എന്ന സന്ദേശമാണ് ഈ എളിയ ശ്രമത്തിലൂടെ കോളേജ് ലക്ഷ്യം വെക്കുന്നത്.
മുവാറ്റുപുഴ: കുന്നപ്പിള്ളി മലയെ ചേർത്തുപിടിച്ച് മൂവാറ്റുപുഴ നിർമ്മല കോളേജ് കോരിച്ചൊരിയുന്ന മഴയത്തും ദാഹജലം കിട്ടാതെ വലയുന്ന കിഴക്കേക്കര കുന്നപ്പള്ളി മലയിലെ അഞ്ചു കുടുംബങ്ങൾക്ക് താങ്ങായി മൂവാറ്റുപുഴ നിർമ്മല കോളേജിലെ കൊമേഴ്സ് സെൽഫ് ഫിനാൻസിംഗ് വിഭാഗം.
Comments
0 comment