
കൂത്താട്ടുകുളം: കേരളീയ വേഷങ്ങളണിഞ്ഞ് , കലാ അവതരണങ്ങളും, ചെണ്ടളേവുമായി കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ കുട്ടികളുടെ കേരളപ്പിറവി ദിനാഘോഷം. ചെണ്ടവാദ്യ 25 വർഷം പിന്നിട്ട കലാലയ വാദ്യസംഘത്തിലെ പുതുക്കുളം രാജേഷ് മുഖ്യാഥിതിയായി.
. എസ് ദേവ നനൻ,കാശിനാഥ് എം പ്രദീഷ്, വൈശാഖ് ശശി, ആദിനാഥ് അനൂപ്, കൈലാസ് എം പ്രദീഷ്, ജെയ്സ് ജൊബിൻ, സൂര്യദേവ് ഷിൽജ എന്നിവർ
മേളം അവതരിപ്പിച്ചു.കേരള ഗാന അവതണം, വിവിധ പതിപ്പുകളുടെ പ്രകാശനം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവയുമുണ്ടായി.
പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. സി എച്ച് ജയശ്രി, ഒ വി പ്രതി, ധന്യ ആർ നായർ ,വി ജി നീതു ,ബിസ്മി ശശി തുടങ്ങിയവർ സംസാരിച്ചു
Comments
0 comment