കേരള ഗവ: നഴ്സസ് അസ്സോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ലിനി പുതുശ്ശേരി അനുസ്മരണം സംഘടിപ്പിച്ചു.
'2018 മെയ് 21 നാണ് നിപ വൈറസ് രോഗ ബാധയെ തുടർന്ന് കോഴിക്കോട് പേരാമ്പ്ര താലൂക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന ലിനിയെ മരണം കീഴടക്കിയത്.
ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളിൽ വച്ച് നടന്ന ചടങ്ങ് ആലുവ ജില്ലാ ആശുപത്രി RMO ഡോ. സൂര്യ എസ് ഉത്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ നഴ്സിംഗ് ഓഫീസർ ശ്രീമതി രാജമ്മ പി കെ മുഖ്യാതിഥി ആയിരുന്നു. കെ ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി ജോസ് , ജില്ലാ സെക്രട്ടറി സ്മിത ബക്കർ, പ്രസിഡന്റ് അജിത ടി ആർ, ബിന്ദു കെ എസ് , സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഭിലാഷ് എം , ബീന ടി ഡി , ബേസിൽ പി എൽദോസ് എന്നിവർ സംസാരിച്ചു.
ആരോഗ്യ പ്രശ്നങ്ങളോടനുബന്ധിച്ച് സമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 2 നഴ്സുമാർക്ക് കെ ജി എൻ എ - ലിനി പുതുശ്ശേരി ട്രസ്റ്റിന്റെ ഭാഗമായി ധന സഹായവും ചടങ്ങിൽ കൈമാറി.
Comments
0 comment