കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 2021 -24 വർഷത്തിൽ ബി എസ് ഡബ്ല്യൂ പഠന വിഭാഗത്തിൽ നിന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഭാഗ്യലക്ഷ്മി ശ്രീകുമാറിനെ കോളേജ് സെമിനാർ ഹോളിൽ വച്ച് ആന്റണി ജോൺ എം എൽ എ അനുമോദിച്ചു .
ചടങ്ങിൽ ഫാദർ എൽദോസ് പുൽപ്പറമ്പിൽ, ഫാദർ എൽദോസ് തോമസ്, മാനേജർ സാബു കെ പോൾ, പ്രിൻസിപ്പാൾ ഡോക്ടർ ബ്രൂസ് മാത്യു, മുൻ കോളേജ് മാനേജർ സി എം ബേബി, പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ്, ഐക്യുഎസ്‌സി കോഡിനേറ്റർ ടിന്റു സ്കറിയ, ഡിപ്പാർട്ട്മെന്റ് മേധാവി സൗമ്യ മാത്യു, അസിസ്റ്റന്റ് പ്രൊഫസർ സയന സണ്ണി എന്നിവർ സംസാരിച്ചു.
Comments
0 comment