. ഉത്തരവിന്റെ പകർപ്പ് ജില്ലാ കോടതികൾക്ക് അയയ്ക്കാനും ഹൈക്കോടതി രജിസ്ട്രിക്കു നിർദേശം നൽകി. അപകീർത്തി ആരോപിച്ച് ‘മനോരമ’ പത്രത്തിനെതിരെയുള്ള പരാതിയും ആലുവ ഫസ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികളും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പത്രങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ അനാവശ്യമായ അപകീർത്തിക്കേസുകൾ പതിവാണ്. ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള ഒട്ടേറെ വാർത്തകൾ പത്രങ്ങളിലുണ്ട്. വാർത്ത നൽകാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ജനാധിപത്യ രാജ്യത്ത് കൈകോർത്തു പോകണം. എന്നാൽ മാധ്യമസ്വാതന്ത്ര്യത്തിന് നിയമപരമായ നിയന്ത്രണങ്ങളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അദ്വൈതാശ്രമം വളപ്പിലേക്കു മാലിന്യം കോരിയിട്ടതുമായി ബന്ധപ്പെട്ടു 2017 ഫെബ്രുവരി 20 ന് മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത അപകീർത്തികരമാണെന്നാരോപിച്ചു മുനിസിപ്പൽ കൗൺസിലർ കെ.വി.സരളയാണു പരാതി നൽകിയത്. എന്നാൽ പരാതിക്കാരിയുടെ സൽകീർത്തിയെ ബാധിക്കുമെന്ന അറിവോ ഉദ്ദേശ്യമോ പത്രത്തിന്റെ എഡിറ്റർക്കും പബ്ലിഷർക്കുമുണ്ടായിരുന്നെന്നു കരുതാനാവില്ലെന്നു വിലയിരുത്തിയാണു ഹൈക്കോടതി നടപടികൾ റദ്ദാക്കിയത്. ഹൈക്കോടതി വിധിയെ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സ്വാഗതം ചെയ്തു. വ്യക്തമായ തെളിവുകളോടെ വാര്‍ത്തകള്‍ നല്‍കിയാല്‍ പോലും ഇത് പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ നിയമനടപടികളുമായി നീങ്ങുന്ന പലരുമുണ്ട്. മാധ്യമ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ പുറംലോകം അറിയാതെ മൂടിവെക്കുകയാണ് ഇവരുടെ ലക്‌ഷ്യം. നിസ്സാര കാര്യങ്ങള്‍ക്കുപോലും ഇന്ന് അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ തികച്ചും അവസരോചിതമാണ്. കുറ്റകൃത്യവും അഴിമതിയും നടത്തുന്നവര്‍ നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് തങ്ങളുടെ തെറ്റുകള്‍ സമൂഹത്തില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിക്കുമ്പോള്‍ ജസ്റ്റിസ് എ.ബദറുദ്ദീനെപ്പോലുള്ളവരുടെ ശക്തമായ ഇടപെടല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ നാഷണൽ പ്രസിഡണ്ട് അജിത ജയ്ഷോർ പറഞ്ഞു.
Comments
0 comment