മുവാറ്റുപുഴ. മധ്യവയസ്ക്കനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ . പുന്നമറ്റം ഐ ഒ സി പെട്രോൾ പമ്പിന് സമീപം വാടകക്ക് താമാസിക്കുന്നഇടുക്കി വാളറ മുടിപ്പാറ ഭാഗത്ത് കണ്ടാശാം കുന്നേൽ വീട്ടിൽ ബിബിൻ ( റഷീദ് 30) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറേ പുന്നമറ്റത്തുള്ള ബേക്കറിയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴുണ്ടായ വാക്കേറ്റത്തെ 'തുടർന്ന് പ്രതി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു' 30ന് വൈകിട്ടായിരുന്നു സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.സജിൻ ശശി, എസ് ഐ മാരായ റോജി ജോർജ്, പൗലോസ് എം.എസ്.മനോജ്, എ എസ് ഐ വി.സി സജി, എസ് സി പി ഒ മാരായ അബ്ദുൾ റഷീദ്, ലിജേഷ് നവാസ് സി പി.ഒമാരായ ഷീജ, ഷാനവാസ് എന്നിവരാണ് ഉണ്ടായിരുന്നത്
Comments
0 comment