menu
മുസ്ലീം ലീഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലീം ലീഗ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
0
327
views
മുവാറ്റുപുഴ ആയ വന പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി കക്കടാശ്ശേരി ഞാറക്കാട് റോഡ് എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തീകരിക്കുക ,താറുമാറായി കിടക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ ചെയ്ത് കൊണ്ട് സഞ്ചാരയോഗ്യമാക്കുക, കരാറുകാരനും KSTP ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു, പ്രതിഷേധ കൂട്ടായ്മയിൽ മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ഇലഞ്ഞായിൽ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി Pട അജീഷ് സ്വാഗതം ആശംസിച്ചു. മുസ്ലീം ലീഗ് നി :മണ്ഡലം പ്രസിഡൻറ് PAബഷീർ ഉത്ഘാടനം ചെയ്തു.മുഖ്യ പ്രഭാഷണം മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗം അഡ്വ: KM ഹസൈനാർ മുഖ്യ പ്രഭാഷണം നടത്തി, ചടങ്ങിൽനി: മണ്ഡലം സെക്രട്ടറി om സുബൈർ, മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗം സലിം കരിക്കനാ കുടി, മണ്ഡലം വൈ: പ്രസിഡന്റ്Advറഹീം പൂക്കടശ്ശേരി, Epസുലൈമാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് ' നാലാം വാർഡ് മെമ്പർ ഉഷ രാമകൃഷ്ണൻ, മുസ്ലീം ലീഗ് പഞ്ചായത്ത് ട്രഷറർ നാസിം പട്ടമാകുടി, എന്നിവർ പ്രസംഗിച്ചു. ഈ പ്രതിഷേധം ഇവിടെ അവസാനിക്കുന്ന പ്രതിഷേധമല്ലായെന്നും റോഡിന്റെ ഇരുവശങ്ങളിലുമുള്ള വെള്ളകെട്ടിന് പരിഹാരം കണ്ട് കൊണ്ട് സമയബദ്ധിതമായി പണി പൂർത്തീകരിച്ചില്ലായെങ്കിൽ KST Pഓഫീസ് നിശ്ചലമാക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു കൊണ്ട് ഇർഫാൻ തോപ്പിൽ നന്ദിയും രേഖപ്പെടുത്തി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations