മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭ കെട്ടിട നികുതിയും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിഷയങ്ങൾ ഭരണകക്ഷി അംഗം ഉന്നയിച്ചു.ഈ വിഷയത്തിന് വ്യക്തമായ ഉത്തരം കൊടുക്കാനോ ആ വിഷയത്തിന് പ്രാധാന്യം കൊടുക്കാത്ത ഘട്ടത്തിൽ ഭരണകക്ഷി അംഗങ്ങൾ കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടണമെന്ന ചോദ്യം ഉന്നയിച്ചു.
. ഇതിൽ അവ്യക്തത യോഗം പ്രകടിപ്പിച്ചപ്പോൾ ഭരണകക്ഷി അംഗങ്ങൾ വാക്കേറ്റം നടത്തി.തർക്കം രൂക്ഷമായ ഘട്ടത്തിൽ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ നിന്ന് പുറത്തു പോയി. അത് പോലെ നഗരസഭ ചെയർമാൻ തൻ്റെ ഔദ്യോഗിക വാഹനം ദുരുപയോഗം നടത്തിയെന്നുള്ള ആരോപണവുമുണ്ട്.തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നഗരസഭയുടെ മുന്നിലേക്ക് ധർണ്ണാ സമരം നടത്തി. ധർണ്ണാ സമരം നഗരസഭാ പ്രതിനിധി കെ.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗംബഹിഷ്കരിച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി
Comments
0 comment