menu
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനം മഹത്തരം .സംസ്ഥാന നിയമ മന്ത്രി പി രാജീവ്
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനം മഹത്തരം .സംസ്ഥാന നിയമ മന്ത്രി പി രാജീവ്
0
252
views
കളമശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ
ജലാൽ മുപ്പത്തടം നെടുമ്പാശ്ശേരി :വിമാനത്താവളത്തിൽ നിന്നും യാത്രയായ ഹാജി മാർക്ക് മഹത്തരമായ സേവനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയ്ത തെന്ന് സംസ്ഥാന വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ് വ്യക്തമാക്കി.

  കളമശ്ശേരി ഞ്ഞാലകം  ജമാഅത്ത് പള്ളി ഹാളിൽ ഹജ്ജ് ക്യാമ്പിൽ സേവനം ചെയ്ത വോളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണോത്ഘാടനം നിർവഹിക്കുകയായിങ്ങുന്നു മന്ത്രി.                          ഹജ്ജ് ക്യാമ്പിന് സൗകര്യമൊരുക്കുന്ന കാര്യത്തിൽ സർക്കാരും സിയാലും പ്രത്യേക താൽപര്യമെടുത്തിരുന്നു.  

കഴിഞ്ഞ തവണ കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള ഹാജി മാർവരെ  നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു പോയത്. ഇക്കുറി എണ്ണം കുറവായിരുന്നെങ്കിലും  മുൻകാലത്തെപ്പോലെ തന്നെ ഹാജി മാർക്ക് എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിരുന്നു  ഇതിനു നേതൃത്വം നൽകിയ സ്വാഗത സംഘം ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.   2841 ഹാജിമാരാണ്  നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇക്കുറി പോയത്.   സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്റർവ്യൂ വഴിയാണ്  വോളന്റിയർമാരെ തെരഞ്ഞെടുത്തത്. കളമശ്ശേരി സ്വദേശിനിയായ റമീല മുസ്തഫക്ക്  മന്ത്രി  ആദ്യ സർട്ടിഫിക്കറ്റ് നൽകി.

ചടങ്ങിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം  സഫർ എ കയാൽ  അദ്ധ്യക്ഷത വഹിച്ചു.    ഹജ്ജ് കോ-ഓഡിനേറ്റർ ടി.കെ സലീം സ്വാഗതവും  ഞാലകം ജുമാ മസ്ജിദ് ഇമാം സുലൈമാൻ മൗലവി പ്രാർത്ഥനയും നടത്തി.  റിട്ട ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,  എ.എം. യൂസഫ് എക്സ്  എം എൽ എ, അഡ്വ കബീർ കടപ്പിള്ളി, തൃക്കാകര നഗരസഭ ആക്ടിംഗ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടി, മുസമ്മിൽ ഹാജി, ഹൈദ്രോസ് ഹാജി,   മീഡിയ കമ്മിറ്റി ഭാരവാഹികളായ  എൻ.എം. അമീർ ,   ജലാൽ മുപ്പത്തടം എന്നിവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations