
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. .ആമ്പലൂർ മാടപ്പിള്ളിൽ വീട്ടിൽ ആദർശ് ചന്ദ്രശേഖരൻ (25)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൽട്രൽ ജയിലിലടച്ചത്. മുളന്തുരുത്തി, ചോറ്റാനിക്കര, ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, പിടിച്ച് പറി, കവർച്ച, മയക്ക് മരുന്ന് ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഏപ്രിലിൽ ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.ഇൻസ്പെക്ടർ കെ.പി.മനേഷ്, എസ്.സി.പി. ഒമാരായ എസ്.വിനു, എസ്.വിനോദ്, ടി.എസ്.സന്ദീപ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 83 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 60 പേരെ നാട് കടത്തി.
Comments
0 comment