
മൂവാറ്റുപുഴ:
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മൂവാറ്റുപുഴ ആവോലി, ആനിക്കാട് കടുക്കാഞ്ചിറ മേപ്പുറത്ത് അമൽ ഷാജി (26) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മുവാറ്റപുഴ, കല്ലൂർക്കാട്, രാമപുരം , വാഴക്കുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ദേഹോപദ്രവം, അസഭ്യം പറച്ചിൽ, ഭീഷണിപ്പെടുത്തൽ അന്യായതടസം ചെയ്യൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണ്. ജൂണിൽ ഏനാനല്ലൂരിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും കല്ലൂർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
Comments
0 comment