കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച നേര്യമംഗലം ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമ്മാരായ റ്റി എച്ച് നൗഷാദ്, ഉഷ ശിവൻ, ഷീബു പടപറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,വാർഡ് മെബർമാരായ സുഹറ ബഷീർ,ജലീൻ വർഗിസ്, ലിസി ജോർജ്ജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എ ജോയി,പി എം ശിവൻ,സിറിൽ ദാസ്,യാസർ മുഹമ്മദ്, ഷാജി മണികുറ്റി,ബൈജു എം എം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ലിസി ജോളി സ്വാഗതവും വാർഡ് മെമ്പർ ഹരിഷ് രാജൻ നന്ദിയും പറഞ്ഞു.
Comments
0 comment