അഞ്ചൽ പെട്ടിയിൽ പ്രവർത്തിക്കുന്ന കനിവ് പെയിൻ & പാലിയേറ്റീവ് കെയർ യൂണീറ്റിലേക്ക് ആണ് ഫിസിയോതെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്തത്. ദിവസേന നൂറ് കണക്കിന് രോഗികൾ വരുന്ന സെൻ്ററിൽ ചികിത്സ സൗജന്യമായി ആണ് നടത്തുന്നത് കനിവ് സെൻ്ററിൽ നടന്ന ചടങ്ങിൽ യൂണിയൻ ഏരിയാ പ്രസിഡൻ്റ് പ്രദിപ് കൃഷ്ണൻ അദ്ധ്യക്ഷദവഹിച്ചു.കനിവ് ഏരിയ പ്രസിഡൻ്റും ജില്ലാ കമ്മിറ്റി അംഗവുമായ പി.ബി.രതീഷ്ഫിസിയോതെറാപ്പി ഉപകരണങ്ങൾ ഏറ്റ് വാങ്ങി. ട്രാക്ഷൻ വിത്ത് ബെഡ്, ഷോർട്ട് വെയ്ബ് ഡയാതെർമി എന്നീ ഉപകരണങ്ങൾ ആണ് കൈമാറിയത്. കെ സി ഇ യു ജില്ലാ സെക്രട്ടറി കെ.എ.ജയരാജ്,കനിവ് ഏരിയാ സെക്രട്ടറി പി.കെ.പ്രസാദ്, കനിവ് ഏരിയാ ട്രഷറർ ബേബി ജോസഫ്, എം.എൻ.കിഷോർ, പി.പി.പ്രകാശ്, ഒ.എൻ.വിജയൻ, എം.എൻ.കേശവൻ,ലോക്കൽ സെക്രട്ടറി കെ.പി.രതീശൻ എന്നിവർ സംസാരിച്ചു. ബിനാ.എ, റെനീഷ് കുമാർ, അഞ്ജലി.കെ.ദാസ്, ഷൈജു പത്രോസ്,ഉല്ലാസ്, മനു കുര്യാക്കോസ്, ബിജു , പ്രജിത് പ്രഭ കുമാർ, നന്ദു സതീശൻ എന്നിവർ സംസാരിച്ചു. കനിവ് ഡോ:മീനു നന്ദി രേഖപ്പെടുത്തി.
.
Comments
0 comment