കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കുന്നതിനായി നേര്യമംഗലത്ത് പുഷ്പ കൃഷി ആരംഭിച്ചു. പുഷ്പ കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു
ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് അധ്യക്ഷനായി. ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി എം കണ്ണൻ , ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ, വാർഡ് മെമ്പർമാരായ ലിസി ജോർജ്, ഹരീഷ് രാജൻ, ഭരണ സമിതി അംഗങ്ങളായ പി ബി വിനയൻ, പി കെ അലിയാർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ നന്ദി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിപണിയെ ആശ്രയിച്ച് വലിയ പണം മുടക്കിയാണ് ആളുകൾ പൂക്കൾ വാങ്ങുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി നാട്ടിൽ പുഷ്പങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
Comments
0 comment