കവളങ്ങാട്:
പല്ലാരിമംഗലം ഫോക്കസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സമൂഹ ഇഫ്താർ മീറ്റ് നടത്തി. ചടങ്ങിൽ ഫോക്കസ് ക്ലബ് ശേഖരിച്ച ഭവന നിർമാണ സഹായനിധിയും കൈമാറി
പല്ലാരിമംഗലം ഫോക്കസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സമൂഹ ഇഫ്താർ മീറ്റ് നടത്തി. ചടങ്ങിൽ ഫോക്കസ് ക്ലബ് ശേഖരിച്ച ഭവന നിർമാണ സഹായനിധിയും കൈമാറി
. ക്ലബ് പ്രസിഡന്റ് ഹാരിസ് മണലുംപാറ അധ്യക്ഷനായി. ആന്റണി ജോൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, പല്ലാരിമംഗലം സെൻട്രൽ മസ്ജിദ് ഇമാം സുബൈർ ബാഖവി, ശിവക്ഷേത്രം പ്രസിഡന്റ് വി എസ് ദാസ്, പഞ്ചായത്ത് അംഗങ്ങൾ, മത നേതാക്കൾ, ക്ലബുകൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, യുവജന സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഫോക്കസ് ക്ലബ് സെക്രട്ടറി അജ്മൽ മുകളേൽ സ്വാഗതവും, ട്രഷറർ റിയാസ് മംഗലത്ത് നന്ദിയും പറഞ്ഞു.
Comments
0 comment