
രാജ്യത്തിൻ്റെ 76 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡ് പരിശീലനം ആരംഭിച്ചു. ഭരണ സിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലെ പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് പരിശീലനം ആരംഭിച്ചത്. രണ്ടുദിവസമായി നടക്കുന്ന പരിശീലനം വെള്ളിയാഴ്ച ( ഓഗസ്റ്റ് 11 ) തുടരും.12ന് ( ശനിയാഴ്ച) ആണ് വേഷവിധാനങ്ങളോടെയുള്ള പരിശീലനം
27 പ്ലാറ്റൂണുകളും മൂന്ന് ബാൻ്റ് സംഘവുമാണ് ഇത്തവണ പരേഡില്‍ അണിനിരിക്കുന്നത്. പോലീസ്, അഗ്‌നി രക്ഷ സേന, എക്‌സൈസ് വകുപ്പ് തുടങ്ങിയവരും സ്‌കൗട്ട്, ഗൈഡ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, റെഡ് ക്രോസ്, എൻസിസി, സിവിൽ ഡിഫൻസ്, ടീം കേരള ( യുവജന ക്ഷേമ ബോർഡ്) തുടങ്ങിയവരും പരേഡിന്റെ ഭാഗമാകും.
Comments
0 comment