മുവാറ്റുപുഴ :കലാകാരന്മാരുടെ പ്രതിഭ വർദ്ധിപ്പിക്കുവാനും അവരുടെ കലാ വാസനകളെ പ്രോത്സാഹിപ്പിക്കുവാനും രാജ്യത്തിനും സമൂഹത്തിനും ഉപയോഗ പ്രദമായ നിലയിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങളെ ഉപയോഗപ്പെടുത്താണമെന്നും തനിമ ജില്ലാ പ്രസിഡന്റ് ഷംസു പൂക്കാട്ടു പടി പറഞ്ഞു
തനിമ മുവാറ്റുപുഴ ചാപ്റ്റർ പ്രസിഡന്റ് ആയി നൗഷാദ് പ്ലാമൂട്ടിൽ, സെക്രട്ടറി അൻവർ ടി. യു,, വൈസ് പ്രസിഡന്റ് നാസർ ഉദിനാട്ട്, എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളിലായി സംഗീതം ഷാനവാസ് കെ എം, സംഘാടനം റഫീഖ് പി. എ, സിനിമ ജലാൽ കെ. കെ, നാടകം യൂസഫ് സി. എം, സാഹിത്യം നസീർ പ്ലാമൂട്ടിൽ, ചിത്ര രചന ബഷീർ ഒ. എ. എന്നിവരെയും തെരഞ്ഞെടുത്തു. പെഴക്കാപ്പിള്ളി പാൻ സ്‌ക്വായർ ഹാളിൽ നടന്ന പരിപാടിയിൽ നാസർ ഹമീദ്, ജമാൽ എ. എ, സജാദ് സഹീർ എ എം, യൂനസ് എം എ, തുടങ്ങിയവർ സംബന്ധിച്ചു. യാദ് ന ജായെ.. എന്ന തലക്കെട്ടിൽ മുഹമ്മദ് റാഫി അനുസ്മരണ പരിപാടിയും റാഫി ഗാനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഗാന മേളയും ഉണ്ടായിരുന്നു.
Comments
0 comment