മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ തോടിന്റെ കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ട് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ മേഖലാ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കൈവരി തകര്‍ന്ന ഭാഗത്ത് സാരി ഉടുപ്പിച്ച് നാണം മറച്ചു.
രണ്ട് വര്‍ഷം മുമ്പ് കോഴിവളവുമായിട്ട് വന്ന വാഹനമിടിച്ച് തകര്‍ന്ന ഈ കൈവരി നാളിതുവരെയായിട്ടും നന്നാക്കിയിട്ടില്ല. സ്‌കൂള്‍ കുട്ടികളും കാല്‍നടയാത്രക്കാരും നടന്നുപോകുന്ന ഈ ഭാഗത്ത് വളരെ വീതി കുറഞ്ഞ ഭാഗമായതിനാല്‍ വന്‍അപകടം പതിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് കൈവരി പൊളിഞ്ഞ ഭാഗം നന്നാക്കി ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കണമെന്ന് മൂവാറ്റുപുഴ മേഖലാ പൗരസമിതി ആവശ്യപ്പെട്ടു. ധര്‍ണ്ണ സമരം ബിനില്‍ തെറ്റിലമാരിയില്‍ അദ്ധ്യക്ഷത വഹിച്ചു. നജീര്‍ ഉപ്പുട്ടിങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷാജി പുഴക്കരയില്‍ നാസര്‍ ഉതിനാട്ട്, ലത്തീഫ് കെ.എ., ഷംസ് കെ.എം., ബക്കര്‍ കുഞ്ഞ് ഇ.ഇ., പി.എം.സിറാജ്, എന്നിവര്‍ നേതൃത്വം നല്‍കി.
Comments
0 comment