menu
ഉളിയന്നൂർ സ്കൂളിൽ പ്രീ പ്രൈമറി കുട്ടികളുടെ കഥോ ത്സവം സംഘടിപ്പിച്ചു.
ഉളിയന്നൂർ സ്കൂളിൽ പ്രീ പ്രൈമറി കുട്ടികളുടെ കഥോ ത്സവം സംഘടിപ്പിച്ചു.
0
329
views
ജലാൽമുപ്പത്തടം

എറണാകുളം ജില്ല എസ് എസ് കെയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായി നടത്തുന്ന കഥോത്സവം വിപുലമായി നടന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സെനോബി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു

 കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ശ്രീ സിയാദ് പറമ്പൻ തോടത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാതലത്തിൽ നിന്നും ദീപ ടീച്ചർ ആലുവ ബിപിസി സോണിയ മാഡം ബി ആർ സി കോഡിനേറ്റർമാരായ നസീമ ടീച്ചർ ജ്യോതി ടീച്ചർ നീനു അശോകൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കഥ അവതരണവും മുത്തശ്ശി കഥയും ഉണ്ടായിരുന്നു പ്രീ പ്രൈമറി അധ്യാപകരായ സൈനബ ടീച്ചർ ശ്രീലത ടീച്ചർ ഹെൽപ്പർ സുബൈദ എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് ഈ പരിപാടി വിജയിപ്പിക്കാൻ കാരണമായത്. രക്ഷകർത്താക്കളുടെയും മറ്റു അധ്യാപകരുടെയും സഹകരണം ഉണ്ടായിരുന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations