കോതമംഗലം :ഉപ്പുകുളത്ത് മെമ്പർ എക്സലൻസ് അവാർഡ് വിതരണം ചെയ്തു.കവളങ്ങാട് പഞ്ചായത്തിലെ 3-)0 വാർഡിൽ വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികളെ വാർഡ് മെമ്പർ ടി എച്ച് നൗഷാദിന്റെ നേതൃത്വത്തിൽ മെമ്പർ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.ഉപ്പുക്കുളം കവലയിൽ നടന്ന അനുമോദന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിസി ജോളി, ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്, സജി വർഗീസ്, അസീസ് അലിയാർ, ബാബു എം ഡി എന്നിവർ സന്നിഹിതരായിരുന്നു.
Comments
0 comment