മാസപ്പടിയായി കോടികൾ വാങ്ങുന്ന നേതാക്കളും മക്കളും ഉള്ള പാർട്ടിക്ക് പൊരി വെയിലത്ത് പണിയെടുക്കുന്ന കർഷകരടക്കമുള്ള സാധാരണക്കാരുടെ വേദന മനസിലാകില്ല. സിവിൽ സപ്ലേയിസ് ഔട്ട് ലെറ്റുകൾ അടക്കമുള്ള സ്ഥലങ്ങളിൽ ആവശ്യ സാധനങ്ങളിൽ പലതിനും ക്ഷാമവും വിലകയറ്റവും അനുഭവപെടുന്ന സമയത്ത് ആണ് പാവപ്പെട്ട കർഷകന്റെ അധ്വാന ഫലമായി ഓണത്തിന് വിളവ് എടുക്കാമായിരുന്ന വാഴത്തോട്ടം മനസാക്ഷി മരവിച്ച ഉദ്യോഗസ്ഥർ വെട്ടി നശിപ്പിചിരിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കുപ്രസിദ്ധി നേടിയ KSEB ഉദ്യോഗസ്ഥരുടെ പ്രവർത്തി മൂലം കർഷകനുണ്ടായ കഷ്ട്ട നഷ്ട്ടങ്ങൾക്ക് മതിയായ നഷ്ട പരിഹാരം സർക്കാർ നൽകണം എന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ kseb സെക്ഷൻ ഓഫിസിലേക്ക് ബിജെപി മുവാറ്റുപുഴ മണ്ഡലം സമതി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു കൊണ്ട് ബിജെപി എറണാകുളം ജില്ലാ അധ്യക്ഷൻ Adv:കെ എസ് ഷൈജു പറഞ്ഞു, ബിജെപി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹൻ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി മാരായ ടി. ചന്ദ്രൻ, സിനിൽ കെ എം തുടങ്ങിയവർ സംസാരിച്ചു....വാഴകൃഷി നശിപ്പിച്ചതിനെതിരെ ബിജെപി പ്രതിഷേധ മാർച്ച് നടത്തി
മൂവാറ്റുപുഴ :വാരപ്പെട്ടി ഇളങ്ങവം ഭാഗത്തു കാവുംപുറം തോമസ് എന്ന കർഷകന്റെ വിളിവെടുക്കാറായ ഏത്തവാഴ തോട്ടം kseb വെട്ടി നശിപ്പിച്ചതിൽ പ്രതിഷേധിച്ചു ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി
Comments
0 comment