മൂവാറ്റുപുഴ :കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) യുടെ ആഭിമുഖ്യത്തിൽ കാർഷിക സംസ്കാരം എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഴപ്പിള്ളി ഗവ. ജെ. ബി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്കു തുടക്കം കുറിച്ചു.
കൃഷി ഓഫീസർ ശ്രീ സൈനുദ്ദീൻ ചെടിച്ചട്ടിയും വളവും പച്ചക്കറി തൈയും നൽകി ഉദ്ഘാടനം ചെയ്തു.കൃഷിയുടെ പ്രാധാന്യം, കൃഷി രീതി എന്നിവയെ കുറിച്ചു അദ്ദേഹം സംസാരിച്ചു. കോർഡിനേറ്റർ ശ്രീമതി സഫിയ ഷെമീർ പദ്ധതി വിശദമാക്കി. പി. ടി. എ അംഗം ശ്രീ സജേഷ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രെസ് ശ്രീമതി അല്ലി ടി. കെ. സ്വാഗതം ആശംസിച്ചു. എംപി. ടി.എ അംഗങ്ങളായ , ലനിത ആദർശ്,സൗമ്യ സജേഷ്,ഗ്രീഷ്മ സതീഷ് അധ്യാപകർ, അംഗൻവാടി ടീച്ചർ ശ്രീമതി സുലോചന,കുട്ടികൾ എന്നിവർ പങ്കെടുത്തു.
Comments
0 comment