കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച് നീക്കുവാൻ നടപടിയായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു .
മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ നടപടിയായത് .അക്കേഷ്യാ മരങ്ങൾ വീടുകളിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വൈദ്യുതി ലൈനിലേക്കും മറിഞ്ഞ് വീണ് പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു . ആനകൾ ഈ മരങ്ങളും ശിഖരങ്ങളും പലപ്പോഴും തള്ളിമറച്ചിടുന്നതും അപകടങ്ങൾക്ക് കാരണമായിരുന്നു .എച്ച് എൻ എൽ നിന്നും ഏറ്റെടുത്തതിൽ പ്പെട്ട 150 ഹെക്ടർ വരുന്ന അക്കേഷ്യാ തോട്ടങ്ങളിൽ നിന്നുമുള്ള മരങ്ങളാണ് കെ പി പി എൽ കമ്പനിയുടെ ആവശ്യങ്ങൾക്കായി മുറിച്ച് മാറ്റാൻ ഇപ്പോൾ തീരുമാനമായിട്ടുള്ളത്.ഓഗസ്റ്റ് ആദ്യ വാരം മുതൽ തന്നെ മരങ്ങൾ മുറിച്ചു നീക്കുന്ന പ്രവർത്തി ആരംഭിക്കുമെന്നും ആൻറണി ജോൺ എം എൽ എ പറഞ്ഞു .
Comments
0 comment