
മൂവാറ്റുപുഴ: വൈസ്മെൻ ഇന്റർനാഷണൽ റീജിയണൽ ട്രെയിനിങ് ഞായറാഴ്ച കരിമുകളിൽ നടന്നു.. മിഡ് വെസ്റ്റ് ഇൻഡ്യാ റീജിയണൽ തലത്തിലുള്ള ഇരുനൂറോളം ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു .
ലൗഡൺസ് ഗ്രാന്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിച്ച യോഗം റീജിയണൽ ഡയറക്ടർ സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ അധികരിച്ച് നാഷണൽ ട്രെയിനർ സി. ഹരീഷ് കുമാർ, റീജിയണൽ സെക്രട്ടറി പ്രൊഫ. ഡോ. ജേക്കബ് എബ്രഹാം, മുൻ ആർ.ഡി: അഡ്വ. ബാബു ജോർജ്, ട്രെയിനിങ് കമ്മിറ്റി ചെയർമാൻ ബെന്നി പോൾ, മുൻ ഐ.സി.എം: ജോസ് വാളോത്തിൽ, റീജിയണൽ വെബ് മാസ്റ്റർ എൽദോസ് ഐസക്, ട്രഷറാർ ജോസഫ് വർഗീസ്, ബുള്ളറ്റിൻ എഡിറ്റർ അനോഷ് കെ.കെ, ഇ- ബുള്ളറ്റിൻ എഡിറ്റർ ജെയ് എൻ ജോൺ, ചീഫ് കോ-ഓർഡിനേറ്റർ സി.എം. കയസ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രാർത്ഥനകൾക്ക് ജോ. ട്രഷറാർ ജോഗി കെ തോമസ് നേതൃത്വം നൽകും. ക്യാബിനറ്റ് സെക്രട്ടറി കെ. ജയപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ട്രെയിനിങ് കമ്മിറ്റി ചെയർമാൻ ബെന്നി പോൾ സ്വാഗതം ആശംസിച്ചു. ജോ. സെക്രട്ടറി ബിജു ലോട്ടസ് കൃതജ്ഞത അർപ്പിച്ചു
Comments
0 comment