എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയി രുത്തിയാണ് സാംസ്കാരിക നിലയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജ സന്തോഷ് സ്വാഗതം ആശംസിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഷ അജിൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി വർഗീസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, വാർഡ് മെമ്പർമാരായ നിതിൻ മോഹൻ, ബിജി പി ഐസക്ക്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് എബ്രഹാം, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം എൻ ശശി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചി നീയർ ചെൽസ മറിയം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർ ബിജു പി എ യെ ചടങ്ങിൽ എം എൽ എ ആദരിച്ചു.
കോതമംഗലം : കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കൊള്ളിപ്പറമ്പ് മൈതാനത്തിന്റെ സമീപം പുതിയതായി നിർമ്മിച്ച വനിത സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
Comments
0 comment