കോതമംഗലം : ഇടമലയാർ സർവീസ് സഹകരണ ബാങ്കും തെക്കിനി കൃപ ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടാട്ടുപാറ പാർട്ടി ഓഫീസും പടിയിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് ഷിബി പി ജെ, ഡോ. ടി പി ഹരികൃഷ്ണൻ, എം കെ രാമചന്ദ്രൻ, വിഷ്ണു കെ നായർ, നിഷ ദേവദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. റോഷ്നി ഹരി, ഡോ. പ്രേരണ സഞ്ജയ്, ബാങ്ക് സെക്രട്ടറി കെ എം റോബർട്ട്, ഹോസ്പിറ്റൽ മാനേജർ പി എം ശശികുമാർ, ബോർഡ് മെമ്പർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.നിരവധിപേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
Comments
0 comment