
തിരുമാറാടി ഗ്രാമപഞ്ചായത്ത് വടകര മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് മൈക്ക് സെറ്റ്, അലമാര എന്നിവ കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
. ഗ്രന്ഥശാല പ്രസിഡന്റ് കെ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി വി ജോയ്, ഗ്രന്ഥശാല സെക്രട്ടറി ഷൈജു ജോൺ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ വിജയൻ, അഭിലാഷ് അയ്യപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വടകര മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാലയ്ക്ക് മൈക്ക് സെറ്റ്, അലമാര എന്നിവ കൈമാറിയത്.
Comments
0 comment