കർണ്ണനെ വധിച്ചതിലുള്ള പാപത്തിൽ നിന്നും മുക്തി നേടാൻ അർജ്ജുനൻ പ്രതിഷ്ഠ നടത്തിയ വിഗ്രഹമാണ് ആറന്മുളയിൽ ഉള്ളതെന്നാണ് വിശ്വാസം.ആറന്മുളള കണ്ണന്റെ വിഗ്രഹം ആദ്യം ഉണ്ടായിരുന്നത് ശബരിമല പാതയിലെ നിലയ്ക്കൽ ആയിരുന്നത്രേ. അവിടെ നിന്നും ആറുമുളകൾ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ ഇവിടെയ്ക്ക് കൊണ്ടുവന്നു.അങ്ങനെയാണ് ഈ സ്ഥലത്തിന് ആറന്മുള എന്ന പേര് ലഭിച്ചത്.ഏറ്റവും ഉയരം കൂടിയ ഭഗവാന്റെ വിഗ്രഹത്തിന് ആറടിയിലേറെ പൊക്കമുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങൾക്കും മലദൈവങ്ങൾ കാവൽ നില്ക്കുന്നുവെന്നാണ് വിശ്വാസം ആറന്മുള വിലാസം ഹംസ പാട്ടിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നത് നില്ക്കലിൽ നിന്നും ചാക്കന്മാർ മുളകൾ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ ഭഗവാന്റെ വിഗ്രഹം വിളക്കുമാടത്തിൽ എത്തിച്ചുവെന്നാണ് (വിഗ്രഹവുമായി വന്നവർ മാടത്തിൽ വിളക്ക് കണ്ട് അവിടെ ചങ്ങാടം ഇറക്കി വച്ചു ഈ സ്ഥലം വിളക്കുമാടം എന്നാണ് അറിയപ്പെടുന്നത്.) ആറന്മുള ക്ഷേത്രം വളരെ പുരാതനമായ ക്ഷേത്രമാണ്.ആറന്മുള ക്ഷേത്രത്തിൽ ഏറ്റവും പ്രധാനം ഉച്ചപൂജ തൊഴലാണ്. സകല ദേവി ദേവന്മാരും ഭഗവാന്റെ അടുത്ത് എത്തുന്ന സമയമാണ് ഉച്ചപൂജനേരം' ഈ സമയത്ത് ക്ഷേത്ര ദർശനം മഹാപുണ്യമായി കരുതുന്നു. വഴുതനങ്ങാമെഴുക്കുപുരട്ടിയും ഉപ്പുമാങ്ങയും ഭഗവാന് പ്രിയപ്പെട്ട നിവേദ്യമാണ്. ആറന്മുള ഭഗവാന് വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല. വള്ളസദ്യ നടത്തുന്നതും ഉണ്ണുന്നതും ഭഗവാന്റെ വലിയ അനുഗ്രഹത്തിന് കാരണമാകും. കർക്കിടകം 15 മുതൽ കന്നി പതിനഞ്ച് വരെയാണ് വള്ളസദ്യ നടക്കുന്നത് അഷ്ടമിരോഹിണി വള്ളസദ്യ ഏറെ വിശേഷപ്പെട്ടതാണ്. അന്നദാന പ്രഭുവായിട്ടാണ് ഭഗവാനെ കണക്കാക്കുന്നത്. ശത്രുദോഷത്തിന് പരിഹാരമായിട്ടും കുടുംബ ഐശ്വര്യം സന്താന സൗഭാഗ്യം എന്നിവക്കു മൊക്കെ വഴിപാടായി വളള സദ്യ നടത്തുന്നു. പള്ളിയോടക്കാർക്കൊപ്പം ഭഗവാനും വള്ളസദ്യ ഉണ്ണുന്നുവെന്നാണ് വിശ്വാസം. വള്ളക്കാർ ഒരോ വിഭവത്തിന്റെയും പാട്ടു പാടി ആവശ്യപ്പെടുന്ന രീതിയാണ് വള്ളസദ്യയിൽ ഉള്ളത് .അവർ ആവശ്യപ്പെടുന്ന വിഭവങ്ങൾ സദ്യയിൽ ഉണ്ടാകണമെന്നാണ് .ഭഗവാന്റെ പ്രതിഷ്ഠദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് പ്രശസ്തമായ വള്ളംകളി നടക്കുന്നത് ക്ഷേത്രത്തിനരുകിലൂടെ ഒഴുകുന്ന പമ്പാനദിയിലാണ് ഉത്രട്ടാതി വള്ളംകളി .ഒരോ വള്ളത്തിലും ഭഗവാന്റെ സാന്ദ്ധ്യ മുണ്ടെന്നാണ് വിശ്വാസം. കാട്ടുർമനയിലെ ഒരു ഭട്ടതിരി തിരുവോണ നാളിൽ വിഷ്ണുഭഗവാന്റെ പ്രീതിയ്ക്കായി ഒരു ബ്രാഹ്മണന് കാൽ കഴുകിച്ച് ഊട്ട് നടത്തിയിരുന്നു.എന്നാൽ ഒരു വർഷം തിരുവോണ നാളിൽ ഈ ചടങ്ങിന് ആരും എത്തിയില്ല. ഏറെ ദു:ഖിതനായ ഭട്ടതിരി തന്റെ വ്രതം മുടങ്ങിയതിൽ ദു:ഖിതനായി ഓണ ദിവസം ആറന്മുള ഭഗവാനെ ധ്യാനിച്ച് ഉപവാസം അനുഷ്ഠിക്കാൻ തീരുമാനിച്ചു.അന്ന് തേജാസാർന്ന ഒരു ബാലൻ ഭട്ടതിരിയുടെ ആതിഥ്യം സ്വികരിക്കാനെത്തി.ചടങ്ങുകൾ കഴിഞ്ഞ് മടങ്ങാൻ നേരം ബാലൻ പറഞ്ഞു. ഇനി വിഭവങ്ങൾ തിരുവോണ നാളിൽ ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചാൽ മതി. സാക്ഷാൽ ആറന്മുള കൃഷ്ണൻ ആയിരുന്നത്രേ ആ ബാലൻ.പീന്നിട്എല്ലാ വർഷവും മുടങ്ങാതെ കാട്ടുർമനയിൽ നിന്നും ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുളയിൽ എത്തി. ഒരിക്കൽ തിരുവോണത്തോണിയിൽ പോയ ഭട്ടതിരിയെ ആറന്മുളയ്ക്ക് കുറച്ച് ദൂരെ വച്ച് മാടമ്പിമ്മാർ ആക്രമിച്ചു.സംഭവമറിഞ്ഞ് വിവിധ കരക്കാർ ചുണ്ടൻ വള്ളങ്ങളിൽ എത്തി ഭട്ടതിരിയെ രക്ഷപ്പെടുത്തി ആവേശത്തോടെ കൂട്ടികൊണ്ടു പോന്നു.എല്ലാ വർഷവും ശബരിമല അയ്യപ്പസ്വാമിയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആരംഭിക്കുന്നത് ആറന്മുള ക്ഷേത്രത്തിൽ നിന്നാണ് 'പഞ്ചപാണ്ഡവന്മാർ പ്രതിഷ്ഠിച്ചുവെന്നു വിശ്വസിക്കുന്ന അഞ്ചു ക്ഷേത്രങ്ങൾ ആറന്മുളയ്ക്കും സമീപ പ്രദേശങ്ങളിലുമായിട്ടാണ് സ്ഥിതി ചെയ്യുന്നത് ഇവ അഞ്ചും മഹാവിഷ്ണു ക്ഷേത്രങ്ങളാണ് ആറന്മുളയിൽ അർജുനനും യുധിഷ്ഠരൻ തൃച്ചിത്താട്ട് മഹാവിഷ്ണു ക്ഷേത്രം ഭീമസേനൻ പുലിയൂർ മഹാവിഷ്ണു ക്ഷേത്രം നകുലൻ തിരുവന്ണ്ടൂർ മഹാവിഷ്ണു ക്ഷേത്രം സഹദേവൻ തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രം: പഞ്ചപാണ്ഡവരുടെ അമ്മ കുന്തി ദേവി പ്രതിഷ്ഠ നടത്തിയ വിഗ്രഹമാണ് മുതുകുളം പാണ്ഡവർ കാവ് ക്ഷേത്രം.ആറന്മുള കണ്ണാടി ആറന്മുള വള്ളസദ്യ ആറന്മുള വള്ളംകളി തിരുവോണത്തോണി തിരുവാറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട് ചരിത്രം പറഞ്ഞാൽ തീരില്ല. തിരുവാറന്മുള കണ്ണന്റ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവും.(കടപ്പാട്: ചക്കുളത്തമ്മ ഗ്രൂപ്പ്)
ചെമ്പകശ്ശേരി ചന്ദ്രബാബു _____________________________________കേരളത്തിൽ ശ്രികൃഷ്ണഭഗവാന്റെ ഏറ്റവും വലിയ വിഗ്രഹം സ്ഥിതി ചെയ്യുന്നത് ആറന്മുള ക്ഷേത്രത്തിലാണ്. തന്റെ പരമഭക്തനായ അർജ്ജുനന് കുരുക്ഷേത്രയുദ്ധഭൂമിയിൽ വച്ച് ഗീത ഉപദേശിച്ച ശേഷം വിശ്വരൂപം കാട്ടികൊടുക്കുന്ന ഭഗവാൻ ചാതു ബാഹു രൂപത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് കുടികൊള്ളുന്നു.
Comments
0 comment