മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ
പത്താം വാർഡ് മരുതൂരിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ടും, പഞ്ചായത്തിലെ തണ്ണീർത്തടം മണ്ണിട്ടു നികത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ബിജെപി ആയവന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിലേക്ക് പ്രതിഷേധ സമരം നടത്തി.ഫാക്ടറി പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ കമ്പനിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി പി സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ പ്രവർത്തനം യാതൊരുതരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും, നിർമ്മാണപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന നടപടികളിലേക്ക് ബിജെപി കടക്കുമെന്നും ടിപി സിന്ധു മോൾ പറഞ്ഞു.
Comments
0 comment