കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എറണാകുളത്തായിരുന്നു താമസം. മൂവാറ്റുപുഴ നഗരസഭ കൗൺസിലർ, മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ, മേള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻ്റ്, മ്യൂസിക് ക്ലബ് പ്രസിഡൻ്റ്, അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സെക്രട്ടറി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്ന ഇദ്ദേഹം സി. പി. ഐ. (എം) ഏരിയ കമ്മിറ്റിയംഗം, സി. ഐ. ടി. യു. ഏരിയ സെക്രട്ടറി, സി. പി. ഐ. (എം) മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചെത്ത് തൊഴിലാളി യൂണിയൻ, മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ തുടങ്ങി സംഘടനാ - ട്രേഡ് യൂണിയൻ രംഗങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു പി. ജി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന സുരേഷ്കുമാർ. ഭാര്യ: ലാലി (റിട്ടയേർഡ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥ). മകൻ: നിതിൻ (ഐ. ടി. പ്രൊഫഷണൽ). മരുമകൾ: പ്രീതി. സഹോദരൻ പി.ജി. രാജഗോപാൽ (വാരപ്പെട്ടി), പി. ജി. ശ്രീലത (എറണാകുളം) ഭൗതികശരീരം ഇന്ന് (25-8-2024, ഞായർ) ഉച്ചയ്ക്ക് ശേഷം 2:30 ഓടെ കടാതിയിലെ വീട്ടിൽ കൊണ്ടുവരും. ശവസംസ്കാരം നാളെ (26-8-2024, തിങ്കൾ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മൂവാറ്റുപുഴ: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറഞ്ഞ വ്യക്തിത്വമായ കടാതി പള്ളിപ്പാട്ട് വീട്ടിൽ അഡ്വ.പി.ജി സുരേഷ് കുമാർ (69) നിര്യാതനായി.
Comments
0 comment