നിര്‍മ്മല കോളേജ് എം സി എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉല്‍ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണത്തില്‍ നിന്ന് സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും തുടക്കമിടാന്‍ യുവാക്കളില്‍ നിന്ന് വേറിട്ട ആശയങ്ങള്‍ സ്വീകരിക്കുന്ന അഖിലേന്ത്യാ തലത്തില്‍ നടത്തപ്പെടുന്ന മത്സരമാണ് ഐഡിയ ഹാക്കത്തോണ്‍. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് മത്സരത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് മാനേജര്‍ റവ. മോണ്‍. ഡോ. പയസ് മലേകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പ്ലാസ്റ്റിക് , ഇ-വെയ്സ്റ്റ് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ആശയശേഖരണ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മത്സരാര്‍ഥികളുടെ ആശയങ്ങളുടെയും പ്രോട്ടോടൈപ്പ് മാത്യകയുടെയും അടിസ്ഥാനത്തിലായിരിക്കും ജേതാക്കളെ നിശ്ചയിക്കുക. വിജയികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് നിര്‍മല കോളേജുമായി ബന്ധപ്പെടാം. സെപ്റ്റംബര്‍ 10 വരെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകും. A STUDY IN URBAN ERNAKULAM ON PUBLIC BEHAVIORAL CHANGE IN LITTERING എന്ന വിഷയത്തിൽ ജില്ലാ ശുചിത്വ മിഷനും ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും കൊച്ചി മെട്രോയിലെ യാത്രക്കാരില്‍ നടത്തിയ സര്‍വെ റിപ്പോട്ടിന്റെ പ്രകാശനം ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു വി ജോസ് ചടങ്ങില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. റിപ്പോർട്ട് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പ് റിസർച്ച് ഓഫീസർ കെ.എ. ഇന്ദു അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജസ്റ്റിന്‍ കെ കുര്യാക്കോസ്, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ നിഫി എസ് ഹക്ക്, ഐഡിയ ഹാക്കത്തോണ്‍ കണ്‍വീനര്‍ ഡോ. സുബി ബേബി, ഐ ഐ സി പ്രസിഡന്റ് ഡോ. വി.ജെ. ജിജോ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
മൂവാറ്റുപുഴ: ജില്ലാശുചിത്വമിഷൻ്റെയും മൂവാറ്റുപുഴ നിർമ്മല കോളേജിൻ്റെ (ഓട്ടോണമസ് ) ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിൻ്റെയും നവകേരള മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാതല ഹാക്ക് ദി വേയ്സ്റ്റ് ഐഡിയ ഹാക്കത്തോണിൻ്റെ ലോഗോ, ബ്രോഷർ പ്രകാശനം നടന്നു
Comments
0 comment