തിരുവനന്തപുരം -ചിറയിൻകീഴിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലപുരം മീര ഭവനിൽ രമേശൻ (നാടകം രമേശ് 60 )നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 31 ന് രാത്രി മൂവാറ്റുപുഴ മാറാടി ഭാഗത്ത് നാസറിൻ്റെ വീടിൻ്റെ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന് മേശയിലും അലമാരിയിലും ഉണ്ടായിരുന്ന ആഭരണങ്ങളും പണവും കവർന്ന് കടന്നു കളയുകയായിരുന്നു. തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടക്കത്തിൽ യാതൊരു വിധ തെളിവുകളും ലഭിച്ചിരുന്നില്ല. ഇരുപത്തിയഞ്ചോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു.തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. രാത്രി മോഷണം നടത്തിയ ശേഷം പ്രതി കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തേക്ക് കടന്നു കളയുകയായിരുന്നു. ടീമുകളായി തിരിഞ്ഞ് നടന്ന അന്വേഷണത്തിനൊടുവിൽ വീട് വളഞ്ഞാണ് മോഷ്ടാവിനെ പിടികൂടിയത്. നേരത്തെ നാടകട്രൂപ്പ് നടത്തിയിരുന്നതിലാണ് നാടക രമേശൻ എന്നറിയപ്പെടുന്നത്.മൂവാറ്റുപുഴ ഡിവൈഎസ്പി പി. എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ് ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, കെ.കെ രാജേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.എം ജമാൽ, കെ. കെ. ജയൻ, കെ.എംഅനസ്,സൂരജ് കുമാർ മജു കുര്യൻ,സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ ശിഹാബ്,ബിനിൽ എൽദോസ്,ഷാൻ മുഹമ്മദ്ജിസ്മോൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിലുണ്ടായിരുന്നത്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മൂവാറ്റുപുഴ: 50 ഓളം മോഷണ കേസിലെ പ്രതിയെ മൂവാറ്റുപുഴ പൊലീസ് പിടികൂടി.
Comments
0 comment