മൂവാറ്റുപുഴ: അബ്കാരി
ചട്ടം ലംഘിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബെവ്കോയുടെ പരസ്യ വീഡിയോ പിൻവലിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി എ വൈസ് ചെയർമാനുമായ കുരുവിളമാത്യൂസ് ആവശ്യപ്പെട്ടു.ഒരു സ്ത്രീ ലൈഗീകചുവയോടെ ടിക് ടോക്ക് മാധ്യമം മുഖേന നടത്തുന്ന പരാമർശനം " കുടിക്കൂ... വരൂ.... ക്യൂവിൽ അണിചേരൂ ആഡംബരങ്ങൾക്ക് കൈത്താങ്ങാകൂ " എന്ന ബെവ്കോയുടെ ലോഗോയാടു കൂടിയ പരസ്യത്തിലൂടെ മദ്യാസക്തി എന്ന മനുഷ്യൻ്റെ ബലഹീനതയെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ച് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ മദ്യലഭ്യത വ്യാപകമാക്കുകയാണെന്നും കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
Comments
0 comment