മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം നേതൃയോഗം നടത്തി.
വാഴപ്പിള്ളി ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍ അധ്യക്ഷനായി. മണ്ഡലം പ്രഭാരിയും ജില്ലാ വൈസ്പ്രസിഡന്റുമായ ഇ.റ്റി. നടരാജന്‍ മുഖ്യപ്രഭാഷണം നടത്തി. അകാലത്തില്‍ വേര്‍പ്പിരിഞ്ഞ അജു ജോണ്‍, വനജ രാമകൃഷ്ണന്‍ എന്നിവരേയും, വയനാട് ദുരന്തത്തിൽ മരിച്ചവരെയും യോഗത്തില്‍ അനുസ്മരിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ മണ്ഡലം വൈസ്പ്രസിഡന്റ് പ്രവീണ വിനോദ് അവതരിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിനില്‍ കെ.എം, എസ്‌സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജീഷ് തങ്കപ്പന്‍, മണ്ഡലം സെക്രട്ടറി അജയന്‍ കൊമ്പനാല്‍ എന്നിവര്‍ സംസാരിച്ചു.
Comments
0 comment