മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട ശില്പശാല നടന്നു.
ബിജെപി മണ്ഡലം അധ്യക്ഷൻ അരുൺ പി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എറണാകുളം ജില്ല ഉപാധ്യക്ഷൻ ഇ റ്റി നടരാജൻ മുഖ്യപ്രഭാക്ഷണവും മണ്ഡലം ജനറൽ സെക്രട്ടറിയും, മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഇൻചാർജ് റ്റി ചന്ദ്രൻ പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ എം സിനിൽ, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിഅജീഷ് തങ്കപ്പൻ, ഓ ബി സി മോർച്ച ജില്ലാ ഉപാധ്യക്ഷൻ എ എസ് ബിജുമോൻ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ ഒന്നാം തീയതി മുതൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സമ്പർക്കം നടത്തി മെമ്പർഷിപ്പ് നൽകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാനും തീരുമാനമായി
Comments
0 comment