വാർഷിക സമ്മേളനം മൂവാറ്റുപുഴ എസ്തോസ് ഭവനിൽ നടന്നു.ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.കള്ള് ചെത്ത് വ്യവസായം അതിഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന കാലത്ത് വ്യവസായത്തെ സംരക്ഷിച്ച് നിലനിർത്താൻ അബ്കാരി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയും, റ്റോഡി ബോർഡിന് രൂപം കൊടുത്തും , കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നിരവധി പുതിയ പദ്ധതി ആരംഭിച്ചും തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന സർക്കാരിന് സമ്മേളനം നന്ദി രേഖപ്പെടുത്തി.ഇതേ സമയം വ്യവസായ നടത്തിപ്പിന് സഹായകമല്ലാത്ത നിലപാട് സ്വീകരിക്കുന്ന ചില പുഴുക്കുത്തുകൾ എക്സൈസ് ഉദ്യോഗസ്ഥൻമാർക്കിടയിൽ ഉണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളെയും ഷാപ്പ് ഉടമകളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥൻമാർ അവരുടെ തെറ്റായനിലപാടിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡന്റ് സ: എം.ആർ. പ്രഭാകരന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽസി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി പി.ആർ.മുരളീധരൻ ,ഏരിയസെക്രട്ടറി സി.കെ.സോമൻ,റ്റി.പ്രസാദ്, പി.ആർ.സജിമോൻ കെ.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.സി.കെ.സോമൻ (പ്രസിഡന്റ്)കെ.കെ.അനിൽകുമാർ (വൈസ് പ്രസിഡന്റ്)എം.ആർ.പ്രഭാകരൻ(സെക്രട്ടറി)പി.ആർ.സജിമോൻ(ജോയിന്റ് സെക്രട്ടറി)റ്റി.പ്രസാദ് (ട്രഷറർ)എന്നിവർ ഭാരവാഹികളായ മാനേജിംഗ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
മൂവാറ്റുപുഴ: മൂവാറ്റുപുഴ റെയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ
Comments
0 comment