യൂണിയൻ വില്ലേജ് വൈസ്പ്രസിഡൻ്റ്ഷീലാദാസിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗംഎൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴഏരിയസെക്രട്ടറി സജി ജോർജ് ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻ്റ് സുജാതസതീശൻ,സിപിഐ എം ലോക്കൽസെക്രട്ടറി റ്റി എം ജോയി , യൂണിയൻവില്ലേജ്സെക്രട്ടറി എം കെ തങ്കച്ചൻ,പി എം മദനൻ, റാണി സണ്ണി ,സുശീലദിവാകരൻ, ജമന്തി മദനൻ എന്നിവർ സംസാരിച്ചു.കേന്ദ്ര ഉത്തരവിന്റെ പേരിൽതൊഴിലാളികളെ 5 മുതൽ 10 വരെഗ്രൂപ്പുകളായി തിരിച്ച് തൊഴിൽവീതിച്ചു നൽകി അളവിന്റെ പേരിൽകൂലി നിഷേധിക്കുന്നതടക്കുമുള്ളതൊഴിലാളി ദ്രോഹ നടപടികൾഅവസാനിപ്പിക്കണമെന്നുംപഞ്ചായത്തിൻ്റെ പ്ലാൻഫണ്ടോ, തനത് ഫണ്ട് ഉപയോഗപ്പെടുത്തി വാർഷിക പരിപാടിയിൽ ഉൾപ്പെടുത്തി കേന്ദ്രംനിഷേധിച്ച ആയുധവാടക ലഭ്യമാക്കണമെന്നുംഎല്ലാ മാസവും ഉദ്യോഗസ്ഥ-ജനപ്രതിനിധികൾ, മറ്റ്സംയുക്തയോഗം ചേർന്ന് പദ്ധതിയുടെ പുരോഗതിയുംകാര്യക്ഷമതയും ഉറപ്പു വരുത്തണമെന്നും ചൂണ്ടികാട്ടി.കൃത്യസമയത്ത് പ്രോജക്ടുകൾതയ്യാറാക്കി അനുമതി ലഭ്യമാക്കിതൊഴിൽ ആവശ്യപ്പെടുന്ന മുഴുവൻകുടുംബങ്ങൾക്കും 100 തൊഴിൽ ദിനംഉറപ്പുവരുത്തണം.മഴക്കാലത്തോടനുബന്ധിച്ച് മഞ്ഞപ്പിത്തംഅടക്കമുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽമുഴുവൻ തൊഴിലാളികൾക്കും ഗംബൂട്ട്,കൈയ്യുറ അടക്കമുള്ള സുരക്ഷാഉപകരണങ്ങൾ നൽകണം എന്നിങ്ങനെയാണ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ വാളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളകം പഞ്ചായത്ത് ഓഫീസ് സമരവും പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിക്കലും നടന്നു.
Comments
0 comment