കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു. "ചന്ദ്രനെ തൊടുമ്പോൾ- ജീവിതങ്ങളെ സ്പർശിക്കുന്നു" എന്നതായിരുന്നു പരിപാടികളുടെ പ്രമേയം.
ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു. വിവിധ ദിനങ്ങളിലായി നടന്ന ക്വിസ് മത്സരം, പെയിൻ്റിങ്, ഉപന്യാസ രചനാമത്സരം, റോക്കറ്റ് മോഡൽ മേക്കിങ്, ഫ്ലാഷ് മോബ്, ആസ്ട്രോ ഫോട്ടോഗ്രഫി എന്നിവയ്ക്ക് കോർഡിനേറ്റർ ജാസ്സി. ജെ , ജോയിന്റ് കോർഡിനേറ്റർ ഡോ. മീഗിൾ എസ് മാത്യു എന്നിവർ നേതൃത്വം നൽകി.
Comments
0 comment