menu
എംഇഎസ് ഓണ സൗഹൃദ വേദി മലയാള സംസ്കാരത്തിന്റെ മാതൃക -എം നൗഷാദ് എംഎൽഎ
എംഇഎസ് ഓണ സൗഹൃദ വേദി മലയാള സംസ്കാരത്തിന്റെ മാതൃക   -എം നൗഷാദ് എംഎൽഎ
0
109
views
കൊല്ലം: സമൂഹത്തിന്റെ നാനാ മേഖലകളിൽ ഉള്ള പൊതുസമൂഹത്തിന്റെ പ്രതിനിധികളെ ഒത്തിണക്കിക്കൊണ്ട് മലയാളികളുടെ ദേശീയ ഉത്സവത്തെ മാനവ സൗഹൃദ സംസ്കാരത്തിന്റെ പ്രതീകമായവതരിപ്പിച്ച എംഇഎസ് ജില്ലാ കമ്മിറ്റി നമ്മുടെ മഹത്തായ മലയാള പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നപോലെ മറ്റെങ്ങും കാണാത്ത കേരളത്തിന്റെ അഭിമാനമാണ് കാണുന്നതെന്നും എം നൗഷാദ് എംഎൽഎ അഭിപ്രായപ്പെട്ടു .

. എംഇഎസ് ജില്ലാ കമ്മിറ്റി കൊല്ലം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഓണസൗഹൃദ സദസും സൗഹൃദ സദ്യയും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ് എം ഇബ്രാഹിംകുട്ടി അധ്യക്ഷൻ ആയിരുന്നു, കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് രാജേന്ദ്രപ്രസാദ്, റോട്ടറി ഡിസ്ട്രിക്ട്  ഗവർണർ കൃഷ്ണൻ ജി നായർ, എഐസിസി അംഗം അഡ്വക്കറ്റ് ബിന്ദു കൃഷ്ണ, പ്രൊഫസർ പി ഓ ജെ ലബ്ബ, എംഇഎസ് സംസ്ഥാന സ്കോളർഷിപ്പ് ചെയർമാൻ കോഞ്ചേരി ഷംസുദ്ദീൻ, കണ്ണനല്ലൂർ നിസാം, ജില്ലാ പഞ്ചായത്ത് മെമ്പർ സെൽവി, പ്രസ് ക്ലബ് പ്രസിഡന്റ് ജയകൃഷ്ണൻ, സെക്രട്ടറി സനൽ,ജെ. കമർ സമാൻ  എംഇഎസ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ O.വിൽസൺ, കെ ഷാജഹാൻ,മുസ്തഫ റാവുത്തർ, ഹാഷിം കൊടിമേൽക്കൊടി, ജെ എം അസ്‌ലം, ഡോ. എം അബ്ദുൽസലാം ഐആർഎസ്, അഡ്വ. എ നജുമുദ്ധീൻ, എ ഷംസുദ്ദീൻ, അച്ചുമഠം ജവാദ് ഹുസൈൻ, ജമാഅത്ത് ഇസ്ലാമി ജില്ലാ സെക്രട്ടറി അനീഷ് യൂസഫ്,ഡോക്ടർ ബഷീർ കുഞ്ഞ്, നൗഷാദ് കണ്ടച്ചിറ, എസ്.ബഷീർ കുഞ്ഞ്, എന്നിവർ പ്രസംഗിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations