അഭൂതപൂർവമായ വികസനങ്ങളാണ് ഓരോ ദിവസവും ജനറൽ ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഡയാലിസിസ്, കാത്ത്ലാബ് , ഹൃദയ ശസ്ത്രക്രിയ വിഭാഗം , അവയവമാറ്റശസ്ത്രകിയ എന്നിവ പോലുള്ള സൂപ്പർസ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകൾ ആരംഭിച്ചെങ്കിൽ തന്നെയും, നാളിതുവരെ ഒരു തസ്തിക പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നുള്ളത് ഉത്തരവാദിത്ത രോഗീപരിചരണത്തെ സാരമായിത്തന്നെ ബാധിക്കുന്നുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിച്ച് മികച്ച രോഗി പരിചരണം ഉറപ്പ് വരുത്തണമെന്ന് കേരള ഗവ: നഴ്സസ് അസോസിയേഷൻ എറണാകുളം ഏരിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.എറണാകുളം ജനറൽ ആശുപത്രി പാലിയേറ്റീവ് കെയർ ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അഭിലാഷ് എം ഉത്ഘാടനം ചെയ്തു. എറണാകുളം ഏരിയാ പ്രസിഡൻറ് ജയശ്രീ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിന്ദു കെ എസ്, മേരി കെ വി , ശ്രീനി എ സി , വിഷ്ണു ഇ പി , ഷെറിൻ പൗലോസ്, നിഷ ബി , ഉഷ പി ഡി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായിപ്രസിഡന്റ് : ജയശ്രീ ടി,സെക്രട്ടറി : ഷെറിൻ പൗലോസ്,ട്രഷറർ : അജിത പി ടി എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ തസ്തികകൾ സൃഷ്ടിച്ച് രോഗീപരിചരണം ഉറപ്പുവരുത്തണമെന്ന് കെ.ജി.എൻ.എ ആവശ്യപ്പെട്ടു.
Comments
0 comment