മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ ഗുരു ജയന്തി ഘോഷയാത്ര മൂവാറ്റുപുഴയിൽ നടന്നു.
33 ശാഖകളിൽ നിന്നുള്ള ആയിരകണക്കിന് പേർ ഘോഷയാത്രയിൽ പങ്കെടുത്തു. കാവടികൾ, തെയ്യം, ദേവീദേവന്മാരുടെ രൂപങ്ങൾ,കൊടിതോരണങ്ങൾ കൊണ്ട് അലംകൃതമായിരുന്നു ഘോഷയാത്ര. കച്ചേരിത്താഴം, പി.ഓജംഗ്ഷൻ, വള്ളക്കാലിൽ ജംഗ്ഷൻഎന്നിവിടങ്ങളിൽ സഞ്ചരിച്ച് മൂവാറ്റുപുഴ ടൗൺ ഹാളിൽ ഘോഷയാത്ര സമാപിച്ചു. സമാപന സമ്മേളനം എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് വി.കെ നാരായണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ.അനിൽകുമാർ, എം.എൽ.എമാത്യു കുഴൽനാടൻ മുഖ്യപ്രഭാഷണവും കേരളാ ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ചതയദിന സന്ദേശം നൽകി. പി.പിഎൽദോസ്, ജിനു മടേക്കൽ, അഡ്വ.എൻ.രമേശ്, പ്രമോദ്: കെ.തമ്പാൻ, പി.ആർ രാജു, എം.ആർ നാരായണൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
Comments
0 comment