മൂവാറ്റുപുഴ: സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, ഏരിയ സെക്രട്ടറി, എം.പി, എം.എൽ.എ, നഗരസഭ ചെയർമാൻ, നഗരസഭ ചേമ്പർ ഓഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി എസ്തോസിൻ്റെ മുപ്പത്തിയഞ്ചാം അനുസ്മരണ ദിനാചരണം മൂവാറ്റുപുഴയിൽ നടത്തി.
സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽരാവിലെ 9 ന് നടന്ന ചടങ്ങ് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി .എം ഇസ്മയിൽ പതാക ഉയർത്തി.തുടർന്ന് എസ്തോസ് ഭവൻ്റെ മുന്നിൽ നിന്ന് ആരംഭിച്ച അനുസ്മരണ റാലി നഗരം ചുറ്റി കോടതിയൂടെ എതിർവശത്തുള്ള എസ്തോസ് സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. തുടർന്ന് പുഷ്പാർച്ചന നടന്നു.എസ്തോസ് ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.യോഗത്തിന് എം ആർ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പി. ആർ മുരളീധരൻ, ജില്ലാ കമ്മറ്റിയംഗം പി എം ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ. പി രാമചന്ദ്രൻ, ഏരിയ കമ്മിറ്റിയംഗം സജി ജോർജ് എന്നിവർ സംസാരിച്ചു.അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ഏരിയയിലെ ബ്രാഞ്ച് ലോക്കൽ കേന്ദ്രങ്ങളിലും പതാക ഉയർത്തലും അനുസ്മരണ യോഗവും നടത്തി.
Comments
0 comment