menu
ഈസ്റ്റ് മാറാടി -ആരക്കുഴമൂഴി ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു
ഈസ്റ്റ് മാറാടി -ആരക്കുഴമൂഴി ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു
195
views
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി എം.സി റോഡിൽ കുരുക്കുന്നപുരത്ത് നിന്നാരംഭിച്ച് ആരക്കുഴ മൂഴി

ഭാഗത്ത് തീരുന്ന രീതിയിൽ പ്രധാനമന്ത്രി ഗ്രാമീൺസഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഡീൻകുര്യാക്കോസ് എംപി 3.7 കോടി രൂപ അനുവദിച്ചു. മാറാടി കുരുക്കുന്നപുരത്തുനിന്നും ഫാം റോഡ് ആയി നിർമ്മാണനടപടികൾ പുരോഗമിച്ചപ്പോൾ പ്രദേശവാസികളായ കർഷകർ റോഡ് പണിയിൽ എതിർപ്പ് പ്രകടിപ്പിച്ചു.  തുടർന്ന് കുരുക്കുന്ന പുരം പാടശേഖരം ഒഴിവാക്കി കൊണ്ട് ഈസ്റ്റ് മാറാടി എംസി റോഡിന് സമീപം കെഎസ്ഇബി സബ്സ്റ്റേഷന്റെ മുന്നിൽ നിന്നും 900 മീറ്റർ മാറാടിപഞ്ചായത്തിലും ബാക്കി2500 മീറ്റർ ദൂരം ആരക്കുഴ പഞ്ചായത്തിലൂടെയും ആണ് ഈറോഡ് കടന്നുപോകുന്നത്. എന്നാൽ ഈസ്റ്റ് മാറാടി സബ്സ്റ്റേഷന്റെ സമീപം ആവശ്യത്തിന് വീതി ഇല്ലാത്തതിനെ തുടർന്ന് പ്രദേശത്തെ സ്ഥലഉടമകളുമായി സംസാരിച്ച് ആ ഭാഗത്ത് വീതി വർധിപ്പിക്കുന്നതിനുള്ള തീരുമാനമായി. ഈസ്റ്റ് മാറാടി എം സി റോഡിൽ നിന്നും ആരക്കുഴ മൂഴി ഭാഗത്തേക്കുള്ള ഒരു ബൈപ്പാസ് റോഡ് ആയിട്ടാണ് ഈറോഡ് രൂപ കൽപ്പന ചെയ്തിട്ടുള്ളത്. ഭാവിയിൽ ഈറോഡ് നടുക്കര വഴി വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിന് സമീപത്തേക്ക്എത്തിച്ചേരുന്ന രീതിയിൽ ഉന്നത നിലവാരത്തിൽ പണി പൂർത്തീകരിച്ചാൽ  തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർക്ക് മൂവാറ്റുപുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ പെടാതെ ഈസ്റ്റ് മാറാടി കായനാട് പെരുവം മൂഴി വഴി എറണാകുളത്തേക്ക് യാത്ര ചെയ്യാനാവുന്ന ഒരു ബൈപ്പാസ് റോഡ് ആയി മാറ്റാൻ കഴിയുമെന്ന് മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി പറഞ്ഞു. നിലവിൽ ഈസ്റ്റ് മാറാടി പള്ളിക്കവലയിൽ നിന്ന് ആരംഭിച്ച് പെരുവംമുഴി വരെയുള്ള റോഡ് ബിഎം,ബിസി നിലവാരത്തിൽ നിർമ്മാണം നടത്തിയതിനാൽ എം സി റോഡിൽ നിന്നും വരുന്ന യാത്രക്കാർ എറണാകുളത്ത് എത്തുന്നതിനുള്ള ഒരു എളുപ്പവഴിയായും റോഡ് ഉപയോഗിച്ച് വരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations