കൂത്താട്ടുകുളം: പിറവം പാഴൂർ പോഴിമല കോളനിയിൽ ജിതീഷ് (ജിത്തു ) - (24) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മാർക്കറ്റിന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. 7 ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പിറവം പാഴൂർ ശിവക്ഷേത്രത്തിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായും, അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഫോൺ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ്. എസ്.ഐ പി.ശിവപ്രസാദ്, എ.എസ്.ഐ കെ.വി മനോജ്, സീനിയർ സി.പി. ഒമാരായ കെ.സി ഷിബിൻ, പി.കെ സന്തോഷ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
Comments
0 comment