menu
ജേർണ്ണലിസ്റ്റ് മീഡിയാ ക്ലബ്ബ് 3-ാമത് സംസ്ഥാന വാർഷികം 28 ന്/
ജേർണ്ണലിസ്റ്റ് മീഡിയാ ക്ലബ്ബ് 3-ാമത് സംസ്ഥാന വാർഷികം 28 ന്/
തിരുവനന്തപുരം: ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സി) ൻ്റെ നിറവ് 2024 - സംസ്ഥാന വാർഷികാഘോഷം ആഗസ്റ്റ് 28 ന് 3.30 ന് തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് ഹാളിൽ നടക്കും

 വയനാട് ദുരന്തത്തിൽ വാർത്തകൾ ശേഖരിക്കാൻ പങ്കാളികളായ മാധ്യമ പ്രവർത്തകർ, ചലച്ചിത്ര-സീരിയൽ രംഗത്തുള്ളവർ അഭിഭാഷക, പോലീസ് അധികാരികൾ തുടങ്ങി വിവിധ മേഖലയിലുള്ളവരെ ചടങ്ങിൽ ആദരിക്കും.  മുതിർന്ന മാധ്യമ പ്രവർത്തകൻ ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം

മന്ത്രി ചിഞ്ചു റാണി  നിർവ്വഹിക്കും. മേയർ ആര്യാരാജേന്ദ്രൻ, അഭിനേതാക്കളായ റീജാ സുരേന്ദ്രൻ, ബാബാജി എന്നിവർ മുഖ്യാതിഥികളാവും. പ്രശസ്ത ചലച്ചിത്ര താരം ജഗതി ശ്രീകുമാർ, തിരുവനന്തപുരം ട്രാഫിക് (south) SP എം. കെ. സുൽഫിക്കർ, ചാലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ, DYSP ബി. പങ്കജാക്ഷൻ (Narcotic Cell, Alappuzha), സുപ്രീം കോർട്ട് അഡ്വ. ശ്യാംജി റാം, വേദശ്രീ. Dr. പള്ളിക്കൽ മണികണ്ഠൻ, ചലച്ചിത്ര താരം ബിന്ദു ശ്രീഹരി, കൈരളി ന്യൂസ്‌ എഡിറ്റർ അജിംഷാദ്, എം. റഫീഖ് (കേരള കൗമുദി), ന്യൂസ്‌ മലയാളം കൊല്ലം ചീഫ് റിപ്പോർട്ടർ ഷമീർ കൊല്ലം, ചന്ദ്രിക സീനിയർ റിപ്പോർട്ടർ അബൂബക്കർ, ന്യൂസ്‌ 18 ക്യാമറമാൻ എൻ. ഷിജു, ന്യൂസ്‌ മലയാളം സീനിയർ ക്യാമറമാൻ വിജേഷ് എം. യു., 24 മലയാളം എറണാകുളം ബ്യൂറോ ചീഫ് ഷമീർ പെരുമറ്റം, MJ ന്യൂസ്‌ റിപ്പോർട്ടർ അബ്‌ദുൾ റഹ്മാൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഷിബു മുഖ്യ അവതരണവും, വൈസ്. പ്രസിഡന്റ്‌ ബെറ്റ്സി എഡിസൻ സ്വാഗതവും, ജോ. സെക്രട്ടറി ജയൻ വി.പോറ്റി നന്ദിയും പറയും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations